കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. രമണി പി നായർ, ദീപ്തി മേരി വർഗീസ് ഉൾപ്പെടെയുള്ളവരെ ജനറൽ സെക്രട്ടറിമാരാക്കിയേക്കും. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വനിതകൾ ഇല്ലെന്നാണ് സൂചന. പത്മജ വേണുഗോപാലിനെ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയേക്കും.

അതേസമയം, കെസി വേണുഗോപാലിന്‍റെ നോമിനിയായ വിന്‍സെന്‍റിന് ഇളവ് നല്‍കേണ്ടതില്ലെന്നും തീരുമാനം. അതിനിടെ മാനദണ്ഡങ്ങൾ മാറ്റുന്നതിലടക്കം മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു.

അന്തിമ പട്ടിക കഴിഞ്ഞ ദിവസം കൈമാറിയെങ്കിലും പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചനകൾ. രമണി പി നായർ, രമണി പി നായർ ദീപ്തി മേരി വർഗീസ്,പികെ ജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോൾ വൈസ് പ്രസിഡന്‍റ് പദവിയിൽ വനിതകളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

ഹൈക്കമാന്‍റ് താത്പര്യപ്രകാരം ജ്യോതി വിജയകുമാറിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പത്മജ വേണുഗോപാലിനെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്നുമാണ് തീരുമാനം.. പകരം നിർവാഹക സമതിയിൽ ഉൾപ്പെടുത്തിയേക്കും.

എം പി വിൻസന്റിനും യു രാജീവനും ഇളവ് നൽകില്ല. വിന്‍സെന്‍റിന് ഇളവ് നൽകണമെന്ന നിലപാടിലായിരുന്നു കെസി വേണുഗോപാൽ. ഇതോടെ കെ സുധാകരനും കെ സിയും തമ്മിൽ തർക്കം ഉണ്ടാവുകയും, ഒടുവിൽ വിന്സെന്റിനെ ഉൾപ്പെടുത്തേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു.

ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള മുൻ ഡിസിസി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. അതേസമയം, പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങൾ നീങ്ങുക. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിലടക്കം മുതിർന്ന നേതാക്കൾക്ക് അതൃപ്തി നിലനിൽക്കുന്നുണ്ട്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ലെന്നും ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News