പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു

പത്തനംതിട്ടയില്‍ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. പത്തനംതിട്ട വാര്യാപുരത്താണ് സംഭവം.

ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു. ആന ഇടഞ്ഞപ്പോള്‍ മുകളിൽ പാപ്പാൻ ഇരിപ്പുണ്ടായിരുന്നു.

രാവിലെയാണ് തടിപിടിക്കുന്നതിനായി ആനയെ കൊണ്ടുവന്നത്. പതിനൊന്നുമണിയോടെയാണ് ആന ഇടഞ്ഞത്.

പാപ്പാനുമായി ആന ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. വനംവകുപ്പ്, ദ്രുതകർമ്മ സേന സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here