സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കം: യെച്ചൂരി

സവര്‍ക്കറെ കുറിച്ചുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ചരിത്രത്തെ തിരുത്തിയെഴുതാനുള്ള നീക്കമെന്ന് സീതാറം യെച്ചൂരി. സവര്‍ക്കര്‍ മപ്പെഴുതി നല്‍കിയത് 1911ലും, 1913ലുമാണെന്നും ഗാന്ധിജി സ്വാതന്ത്ര്യ സമരത്തില്‍ പ്രവേശിക്കുന്നത് 1915ലാണെന്നും യെച്ചൂരി പറഞ്ഞു. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടീഷുകാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരാണ് ആര്‍എസ്എസ് എന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

സവർക്കറെ വീര നായകനാകാൻ ശ്രമിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് . ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയതെന്നായിരുന്നു രാജ്നാഥ്സിങ്ങിന്റെ പ്രസ്താവന. വീർ സവർക്കർ വിഭജനത്തെ എതിർത്ത പോരാളി എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലായിരുന്നു ചരിത്രത്തെ വളച്ചൊടിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ആൻഡമാനിലെ കാലാപാനി ജയിലിൽ കഴിയുന്ന സമയത്തായിരുന്നു ജയിൽ ശിക്ഷയിൽ നിന്നും മോചനം നേടാൻ ബ്രിട്ടീഷ് സർക്കാറിന് മാപ്പപേക്ഷ എഴുതി നൽകിയ തീവ്ര ഹിന്ദുത്വവാദിയായിരുന്നു സവർക്കർ. എന്നാൽ ശിക്ഷയിൽ നിന്ന് മോചനം നേടാൻ മാപ്പപേക്ഷ എഴുതി നൽകിയത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നാണ് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിൻ്റെ വാദം.

ഹിന്ദു രാഷ്ട്രത്തിൻറെ വക്താവായിരുന്ന വീർ സവർക്കർ അർഹിക്കുന്ന സ്വീകാര്യത സ്വാതന്ത്രസമര ചരിത്രത്തിൽ ലഭിച്ചില്ല എന്നും രാജ്നാഥ്സിംഗ് ചടങ്ങിൽ പറഞ്ഞു. സ്വാതന്ത്രസമര ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവ് ആണ് സവർക്കർ എന്നായിരുന്നു ചടങ്ങിലെ മറ്റൊരു അതിഥി ആയ ആർഎസ്എസ് സർവസംഘ് മേധാവി മോഹൻ ഭഗവത് പറഞ്ഞത്.

ഇന്ത്യ മുഴുവൻ സവർക്കർ മുന്നോട്ടുവച്ചിരുന്ന വാദം അംഗീകരിച്ചിരുന്നു എങ്കിൽ രാഷ്ട്രത്തിൻറെ വിഭജനം ഒരിക്കലും നടക്കാത്ത ഒന്നാകുമായിരുന്നു എന്നും മോഹൻ ഭാഗവത് ചടങ്ങിൽ പറഞ്ഞു. ദയാഹർജി എഴുതി നൽകിയത് സവർക്കർ അല്ലെന്നും അദ്ദേഹത്തിൻറെ ജയിലർ ആയിരുന്നു എന്നുമാണ് ബിജെപി നേതൃത്വം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്.

6 തവണയാണ് സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് ജയിൽമോചിതനാകാൻ വേണ്ടി മാപ്പപേക്ഷ എഴുതി നൽകി എന്നത് ചരിത്രം. സവർക്കർ നൽകിയ കത്തുകളിൽ പലതും ഇന്ന് ചരിത്രരേഖകളുടെ ഭാഗമാണ്. വസ്തുത ഇങ്ങനെ ആണെന്ന് ഇരിക്കെയാണ് ചരിത്രം വളച്ചൊടിക്കാൻ കേന്ദ്രമന്ത്രി ആർഎസ്എസിൻ്റെ സഹായത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകത്തിൻറെ രചയിതാക്കൾ ഉദയ് മഹുർക്കറും ചിരായു പണ്ഡിറ്റും ആണ്. ജാതി വിവേചനത്തിനെതിരെയും സ്ത്രീ സമത്വത്തിനു വേണ്ടിയും പോരാടിയ മഹത് വ്യക്തിയായാണ് സവർക്കറെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിചാരധാരയും മനുസ്മൃതിയും പിന്തുടർന്നിരുന്ന സവർക്കറെ വീര നായകനായി അവരോധിക്കുന്നത് വഴി ആർഎസ്എസ് ആശയങ്ങളെ ചരിത്രത്തിൻ്റെ ഭാഗമാക്കാൻ ആണ് കേന്ദ്ര മന്ത്രി വഴി ആർഎസ്എസ് ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News