അമ്പലപ്പുഴയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍ 

അമ്പലപ്പുഴയിലെ യുവതിയുടെ മരണം കൊലപാതകം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കല്‍ പുത്തന്‍ വീട്ടില്‍ സുനിലി (40) നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മരിച്ച മോളമ്മ കൈനോട്ടക്കാരിയാണ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നു മാസം മുന്‍പാണ് ഇവര്‍ തോട്ടപ്പള്ളിയില്‍ താല്‍ക്കാലിക താമസമാരംഭിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ യുവതി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . പിന്നീട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News