ജീവനക്കാര്‍ക്ക് ശമ്പളം മാത്രം നല്‍കാന്‍ 176 കോടി രൂപ സര്‍ക്കാര്‍ നല്‍കി: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് ജീവനക്കാര്‍ക്ക് ശമ്പളം മാത്രം നല്‍കാന്‍ 176 കോടി രൂപ സര്‍ക്കാര്‍ നല്‍കിയെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശമ്പളവും, കുടിശികയും, പെന്‍ഷന്‍ കുടിശികയും കൊടുത്ത് തീര്‍ത്തു. ക്ഷേത്രത്തിന്റെ സ്വത്ത് വിറ്റ് ദേവസ്വത്തിന് പണം സമാഹരിക്കേണ്ട സാഹചര്യമില്ലെന്നും രാധാകൃഷ്ണന്‍.

ദേവസ്വം റിക്കൂട്ട്‌മെന്റ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടയിലാണ് വിവിധ ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ കണക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചത്.

മലബാര്‍ ദേവസ്വത്തിന് വേണ്ടി സമഗ്ര നിയമം കൊണ്ട് വരുമെന്നും ,ശമ്പള പരിഷ്‌കരണം മാത്രം നടപ്പാക്കിയത് കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

മറ്റ് നിയന്ത്രണങ്ങള്‍ എല്ലാം മാറ്റിയ സാഹചര്യത്തില്‍ ശബരിമലയില്‍ മാത്രം എന്തിന് വെര്‍ച്വല്‍ ക്യു എന്ന് രമേശ് ചെന്നിത്തല ചോദ്യം ഉന്നയിച്ചു , വിശ്വാസത്തേക്കാള്‍ വലുതാണ് ‘ശ്വാസം’ എന്നും ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി മറുപടി നല്‍കി.  കൊവിഡ് കുറയുന്നത് അനുസരിച്ച് വെര്‍ച്വല്‍ ക്യു ഒഴിവാക്കുന്നത് ആലോചിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here