എടുക്കാൻ വന്നവർ കൊടുക്കാൻ വന്ന വരുടെ ഇടം കയ്യേറി.; ബിജെപി നേതൃത്വത്തിനെതിരെ കെ പി ശ്രീശന്‍

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ശ്രീശന്‍. എടുക്കാന്‍ വന്നവര്‍ കൊടുക്കാന്‍ വന്നവരുടെ ഇടം കയ്യേറിയതായി ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍.

കെ വി ശ്രീധരന്റെ ശതാഭിഷേകദിനത്തില്‍ ആശംസകള്‍ നേര്‍ന്നാണ് ശ്രീശന്റെ നേതൃ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീശന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

പൊതു പ്രവർത്തനം പണ്ട് കൊടുക്കാൻ വന്നവരുടേതായിരുന്നു. കാലം മാറിയപ്പോൾ എടുക്കാൻ വന്നവർ കൊടുക്കാൻ വന്ന വരുടെ ഇടം കയ്യേറി………. അപ്പോഴും അവശേഷിക്കുന്ന പ്രതീക്ഷയുടെ പച്ചത്തുരുത്ത് ……………………………………………… കെ.വി. ശ്രീധരൻ മാസ്റ്റർ …………………. തൻ കാര്യം നേടാൻ ആരുടെ മൂർദ്ധാവും ചവിട്ടുപടിയാക്കുന്ന പതിവ് രാഷ്ടീയക്കാരനിൽ നിന്നും വ്യത്യസ്ഥൻ ………..കൈകൾ സധൈര്യം ആകാശത്തോളമുയർത്തി നിവർത്തിക്കാണിക്കാൻ പോന്നവൻ…………. വിവാദങ്ങളിലൂടെ വാർത്തകളിൽ വന്നു നിറഞ്ഞില്ലെങ്കിലും ജനഹൃദയങ്ങളിൽ വന്നു നിറഞ്ഞവൻ……… എളിമയുടെ തെളിമയിൽ എതിരാളികൾക്കും ആദരണീയൻ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News