ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ.വി ശില്‍പയെ തെരഞ്ഞെടുത്തു

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ . വി. ശില്‍പയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബാലസംഘം സംസ്ഥാന കണ്‍വെന്‍ഷന്റേതാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നേതൃമാറ്റം.

കാസര്‍ഗോഡ് സ്വദേശിനിയാണ് കെ . വി ശില്‍പ. സംസ്ഥാന സെക്രട്ടറിയായി സരോദ് ചങ്ങാടത്ത്, കണ്‍വീനറായി ടി . കെ നാരായണ ദാസ് കോര്‍ഡിനേറ്റര്‍മാരായി ആര്‍ മിഥുന്‍ ഷാ, അഡ്വ. എം രണ്‍ദീഷ് എന്നിവരും തുടരും.

കോവളത്ത് ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News