പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 14കാരിയെ 22കാരന്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ 22കാരന്‍ നടുറോഡിലിട്ട് കുത്തിക്കൊന്നു. പുണെ ബിബ്വേവാദിയില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്.

ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവത് വ‍ഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും നടുറോഡിലിട്ട് കുത്തിക്കൊന്നത്.

നേരത്തെ പലതവണയായി പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. ഇതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് പ്രതി പെണ്‍കുട്ടിയുടെ മുന്നിലെത്തിയതും മൂര്‍ച്ചയുള്ള ആയുധംവച്ച് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതും.

അതേസമയം കൃത്യത്തിന് ശേഷം പിന്നീട് പ്രതി ഒളിവില്‍ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News