സംസ്ഥാനത്ത് നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി ജി ആര്‍ അനില്‍

2021-2022 വര്‍ഷത്തെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 2,52,160 കര്‍ഷകരില്‍ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തതായും മന്ത്രി അറിയിച്ചു.

26 കര്‍ഷകര്‍ക്കുള്ള 19.95 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ കഴിയാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കോതിക തടസ്സം മൂലമാണെന്നും പ്രസ്തുത തുക കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടിസ്വീകരിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയിരുന്നു.
നെല്ല് സംഭരണം നടക്കുന്ന ജില്ലകളില്‍ മില്ല് അലോട്ടമെന്റ് പാര്‍ത്തിയായതായും നെല്ല് സംഭരണം നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് പൂര്‍ണ്ണമായും സംഭരിച്ചതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. മുന്‍ വര്‍ഷത്തെകാള്‍ കൂടുതല്‍ കര്‍ഷകരും മീല്ലുകളും നടപ്പ് നെല്ല് സംഭരണത്തില്‍ സഹകരിക്കുന്നതായും, നടപ്പ് സംഭരണ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെകാള്‍ കൂടുതല്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News