കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലഖിംപുര്‍ ഖേരി കര്‍ഷക കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് ആശിഷ് മിശ്രയെ യുപി പൊലീസ് പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.

സംഭവം നടന്ന സമയം യോഗസ്ഥലത്തായിരുന്നു എന്നു കാണിക്കാന്‍ ആശിഷ് നല്‍കിയ സത്യവാങ്മൂലങ്ങളില്‍ പറയുന്ന സാക്ഷികളുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്‌തേക്കും. സംഭവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയുടെ അടുത്ത സുഹൃത്തിനെ കൂടി യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ ആശിഷ് പാന്‍ഡെ ഉള്‍പ്പടെഉള്ളവരുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു.. അറസ്റ്റിലായ അങ്കിത് ദാസിനെ 3 ദിവസം കൂടി പൊലീസ് ചോദ്യം ചെയ്യും. അതേസമയം ലഖീംപൂര്‍ കൂട്ട കൊലയില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളും സമരം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 18 ന് രാജ്യവ്യാപകമായി തീവണ്ടി തടഞ്ഞുകൊണ്ട് കര്‍ഷകര്‍ പ്രതിഷേധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News