ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസമായിട്ടും ഇതുവരെ പ്രഖ്യാപിക്കാതെ കെപിസിസി പുനഃസംഘടന പട്ടിക

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസം ആയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി രൂക്ഷമായതിനെ തുടര്‍ന്ന് ഇതുവരെ പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ചിലര്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റുന്നതിലടക്കം മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കൂടി ഉണ്ടാകുമെന്നാണ് സൂചനകള്‍.

അന്തിമ പട്ടിക ചൊവ്വാഴ്ചയോടെ കൈമാറിയെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല… കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ 16ഓടെ മാത്രമാകും ദില്ലിയിലേക്ക് എത്തുക. നിലവില്‍ പട്ടിക കൈമാറിയെങ്കിലും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വകുന്നതെന്നാണ് സൂചനകള്‍.

രമണി പി നായര്‍, ദീപ്തി മേരി വര്‍ഗീസ്, പികെ ജയലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോള്‍
വൈസ് പ്രസിഡണ്ട് പദവിയില്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. ഹൈക്കമാന്റ് താത്പര്യപ്രകരം ജ്യോതി വിജയകുമാറിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് പുറമേ പത്മജ വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിടെന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കാത്തതിലും അതൃപ്തി നിലനില്‍ക്കുന്നു. ഇതിടെയാണ് പത്മജയെ നിര്‍വാഹക സമതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍. എം പി വിന്‍സന്റിനും യു രാജീവനും ഇളവ് നല്‍കിയിട്ടില്ല. വിന്‌സെന്റിന് ഇളവ് നല്‍കണമെന്ന നിലപാടിലായിരുന്നു കെസി വേണുഗോപാല്‍.

ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ള മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം. അതേസമയം പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങള്‍ നീങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News