ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം; നടന്നത് നാടകീയ സംഭവങ്ങള്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഒരേ വീട്ടില്‍ തുടര്‍ച്ചയായ രണ്ട് ദിവസം മോഷണശ്രമം. റിട്ടയേര്‍ഡ് അധ്യാപകനായ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കവര്‍ച്ച ചെയ്യാനും ശ്രമിച്ചു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ചെര്‍പ്പുളശ്ശേരി ഇരുപത്തിയാറാം മൈല്‍ സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാട്ടര മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ മോഷണ ശ്രമം നടന്നത്. ഒരു മാസമായി മുഹമ്മദ് ബഷീറും കുടുംബവും ബംഗളൂരുവിലുള്ള മകന്റെ വീട്ടിലായിരുന്നു താമസം.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മോഷണ ശ്രമം മനസ്സിലാക്കി പൊലീസില്‍ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് ബംഗളൂരിവില്‍ നിന്നെത്തിയ ബഷീര്‍ പോലീസില്‍ പരാതി നല്‍കി. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീട്ടില്‍ നിന്ന് ഒ്ന്നും നഷ്ടപ്പെട്ടിട്ടില്ല.

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കവര്‍ച്ച ചെയ്യാനും ശ്രമം നടത്തി. രണ്ട് പേര്‍ കാറുമായി കടന്നു കളയുന്നത് ശ്രദ്ധയില്‍പ്പെട്ട അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു പിന്നാലെ ഓടിയപ്പോള്‍ കാര്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.

വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇരുമ്പ് കമ്പികളും, പ്രെട്രോളും മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലൗസും കണ്ടെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News