തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.

90 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി എടിയാല്‍ എന്നാകും അറിയപ്പെടുക. അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരണം നടത്തിയതോടെയാണ് വിമാനത്താവളം അദാനിയുടെതായി മാറിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടരുക. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്റെ ഭാഗമായി തുടരാം. അതിനുശേഷം അദാനി എയര്‍പോര്‍ട്‌സിന്റെ ഭാഗമാകുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം.

വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് അദാനി വിമാനത്താവളം ഏറ്റെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News