ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി അധ്യാപിക; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു

ജാതീയമായി അധിക്ഷേപിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. കണ്ണൂര്‍ നരിക്കോട്ടുമല ഗവ: എല്‍ പി സ്‌ക്കൂള്‍ അധ്യാപിക എം കെ ബീനയുടെ പരാതിയില്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി പി പി മുസ്ഥഫയ്ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

സ്‌കൂളിലെ നിര്‍മ്മാണ പ്രവ്യത്തിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. നരിക്കോട്ട്മല ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയുടെ താല്‍ക്കാലിക ചുമതല കൂടി വഹിക്കുന്ന അധ്യാപിക എം കെ ബീനയാണ് പഞ്ചായത്ത് സെക്രട്ടറി പി പി മുസ്തഫയ്ക്ക് എതിരെ പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കും, ജില്ല കലക്ടര്‍ക്കും വനിതാ കമ്മീഷനും അധ്യാപിക പരാതി നല്‍കിയിരുന്നു.പരാതിയില്‍ കേസെടുത്ത കൊളവല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സ്‌കൂള്‍ കെട്ടിടത്തിന്റെ സീലിംഗ് അപകടാവസ്ഥയിലയത് ബോധ്യപ്പെടുത്താനും, തുടര്‍ നടപടികള്‍ എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചറിയാനുമായിരുന്നു അധ്യാപിക പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.

എന്നാല്‍ സെക്രട്ടറി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും, രൂക്ഷമായ ഭാഷയില്‍ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് പരാതി. പരാതി പിന്‍പലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും ഇതിന് വഴങ്ങാത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപിക പറഞ്ഞു. സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയും സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel