സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍

പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കുന്ന പദ്ധതിക്കായി കൂടുതല്‍ പേരുടെ പിന്‍തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് കൊച്ചി കോര്‍പ്പറേഷന്‍ 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധി@കൊച്ചി എന്ന പദ്ധതി നടപ്പിലാക്കിയത്.

കോര്‍പ്പറേഷന്റെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതിക്ക് ഇതിനകം മികച്ച സ്വീകാര്യതയും ലഭിച്ചു. പ്രവര്‍ത്തനമാരംഭിച്ചു 5 ദിവസം കൊണ്ട് പതിനായിരത്തില്‍പരം ആളുകള്‍ക്കാണ് പത്തു രൂപയുടെ ഉച്ചഭക്ഷണം നല്‍കിയത്.

അതുകൊണ്ട് ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി കോര്‍പ്പറേഷന്‍. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കാന്‍ പൊതുജനങ്ങളുടെ പിന്‍തുണ ഉറപ്പുവരുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

ജനകീയഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങളാണ്. വിശപ്പ് അടക്കുന്നതിനൊപ്പം ഇവര്‍ക്ക് മാന്യമായ വേതനം നല്‍കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്. അതുകൊണ്ട്തന്നെ നിരവധി പേരില്‍ നിന്ന് സംഭാവന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News