കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ച 19കാരന്‍ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി

കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്‍പതുകാരന്‍ നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) മരിച്ചത്.

കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്.

ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. എന്നാല്‍, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി മുന്നോട്ടുപോയി.

ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാല്‍ കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News