സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; മുഖ്യ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോൾ കൊല്ലപ്പെട്ടത്.

കടം വാങ്ങിയ പണം തിരിച്ചു നൽകാം എന്ന് പറഞ്ഞു എൽദോസിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ചേലാട് കനാൽ ബണ്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിണ്ടിമന സ്വദേശി പുത്തന്‍പുരക്കല്‍ എല്‍ദോ ജോയി ഇയാളുടെ പിതാവ് ജോയി, മാതാവ് മോളി എന്നിവരാണ് അറസ്റ്റിലായത്. മരിച്ച എല്‍ദോസ് പോളും പ്രതി എല്‍ദോ ജോയിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തല്‍.  പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. മരിച്ച എൽദോസ് പോൾ രണ്ട് ലക്ഷം രൂപ എൽദോ ജോയിക്ക് നൽകിയിരുന്നു.

ഇത് തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. എൽദോസ് പോളിന്‍റെ മൃതദേഹത്തിന് സമീപത്തു തന്നെ എല്‍ദോസിന്‍റെ സ്കൂട്ടറും കണ്ടെത്തിയിരുന്നു. അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News