കണ്‍തുറന്നു കാണാം…. ഇന്ന് ലോക കാഴ്ചാ ദിനം

ഇന്ന് ലോക കാഴ്ചാ ദിനം. ഒക്ടോബര്‍ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2000 ല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ന്‍ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷന്‍ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഐ.എ.പി.ബി. (ദി ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവെന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നെസ്സ്) ഏകോപിപ്പിക്കുകയും ചെയ്തു.

നേത്ര ആരോഗ്യ കലണ്ടറിലെ ഒരു പ്രധാന ആശയവിനിമയ ദിനമാണ് ലോക കാഴ്ച ദിനം. കാഴ്ച വൈകല്യത്തിലും അന്ധതയിലും ലോക ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ ഈ ദിനം സഹായകരമാണ്.

കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍, തടയുന്നതിനായും ചികിത്സയിലൂടെ നിയന്ത്രിക്കുന്നതിനുമായുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം നടത്തുന്നത്.

കുട്ടികള്‍ക്കിടയിലുള്ള അന്ധതക്ക് പ്രധാന കാരണങ്ങള്‍ കണ്ണിനുണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എ യുടെ കുറവ് , പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍ , ജന്‍മനായുള്ള തിമിരം , കാഴ്ച വൈകല്യങ്ങള്‍,മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്ച്യുരിറ്റി എന്നിവയാണ്.

കുട്ടികള്‍ക്ക് അസുഖം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് കൊണ്ടും കുറെക്കാലം അവര്‍ക്കു മുമ്പില്‍ ജീവിതമുള്ളത് കൊണ്ടും അവരുടെ കണ്ണുകളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണം.  75 ശതമാനം മുതല്‍ 80 ശതമാനം വരെയുള്ള അന്ധതയും കൃത്യസമയത്ത്  ശരിയായ ചികിത്സയിലൂടെ തടയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel