കെപിസിസി പുനഃസംഘടന; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതയെ ചൊല്ലി ആശയക്കുഴപ്പം

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള വനിതയെ ചൊല്ലി ആശയക്കുഴപ്പം. ഹൈക്കമാന്റിന് നല്‍കിയ പട്ടികയിലാണ് വീണ്ടും ആശയക്കുഴപ്പം ഉണ്ടായത്. സുമ ബാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍. രമണി പി നായരെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത്.

അതേസമയം കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകുകയാണ്. അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസം ആയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി രൂക്ഷമായതിനെ തുടര്‍ന്ന് ഇതുവരെ പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതിനിടെ ചിലര്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റുന്നതിലടക്കം മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കൂടി ഉണ്ടാകുമെന്നാണ് സൂചനകള്‍.

അന്തിമ പട്ടിക ചൊവ്വാഴ്ചയോടെ കൈമാറിയെങ്കിലും ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ 16ഓടെ മാത്രമാകും ദില്ലിയിലേക്ക് എത്തുക. നിലവില്‍ പട്ടിക കൈമാറിയെങ്കിലും അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം വകുന്നതെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here