ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടും നൂറാ ഫത്തേഹിയോടും ഹാജരാകാന്‍ നോട്ടീസയച്ച് ഇ ഡി

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങള്‍ക്ക് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമാ താരം നൂറാ ഫത്തേഹിയോടും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോടും ആണ് ഇ ഡി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് നാളെ ഹാജരാകാന്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്ക് ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇ ഡിയുടെ നടപടി.

രോഹിണി ജയിലില്‍ കഴിയവേ ആണ് സിനിമാ താരം ലീനാ മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. 200 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീനാ മരിയ പോളിനെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News