റവയുണ്ടോ വീട്ടിൽ..? എങ്കിൽ ഉഴുന്ന് അരക്കാതെ അടിപൊളി വട തയ്യാറാക്കാം

വട എല്ലാവർക്കും ഇഷ്ടമാണല്ലോ. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട എന്നിങ്ങനെ പല തരത്തിലുള്ള വടകൾ ഉണ്ട്. എങ്കിൽ ഇന്ന് വളരെ വ്യത്യസ്തമായി ഉഴുന്ന് അരക്കാതെ വട ഉണ്ടാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ എടുക്കുക.

വറുത്ത റവ വേണമെന്ന് നിർബന്ധമില്ല. അതിനുശേഷം ഇതിലേക്ക് ചെറുതായി ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും രണ്ട് ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞതും കാൽ ടീസ്പൂൺ ചെറിയ ജീരകം, രണ്ട് തണ്ട് കറിവേപ്പില എന്നിവ റവയിലേക്ക് ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് മാവ് പരുവത്തിലാക്കി എടുക്കാനായി തൈര് ചേർക്കേണ്ടതുണ്ട്. അതിനായി ഇതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. നമ്മൾ എടുക്കുന്ന റവയുടെ അളവ് അനുസരിച്ച്‌ ചേർക്കേണ്ട തൈരിന്റെ അളവിലും വ്യത്യാസമുണ്ടാവും.

എങ്കിലും നല്ല സോഫ്റ്റ് ആയി വേണം മാവ് കുഴച്ചെടുക്കാൻ. നന്നായി കുഴച്ചശേഷം ഇത് 10 മിനിറ്റ് നേരം മൂടിവെക്കുക. 10 മിനിറ്റ് നേരം മൂടിവെച്ച ശേഷം കയ്യിൽ അല്പം ഓയിൽ പുരട്ടി മാവിൽ നിന്ന് കുറച്ചെടുത്തു കയ്യിലേക്കു ചെറുതായി പരത്തി നടുവിൽ വിരൽ ഉപയോഗിച്ച് തുളയുണ്ടാക്കി ഉഴുന്ന് വടയുടെ പരുവത്തിൽ ആക്കി എടുക്കുക.

ഇനി അടുപ്പിൽ പാൻ വെച്ച് എണ്ണ നന്നായി ചൂടാക്കിയ ശേഷം തയ്യാറാക്കിവെച്ചിരിക്കുന്ന വട ഇട്ടു കൊടുത്തു മീഡിയം തീയിൽ ഫ്രൈ ചെയ്തെടുക്കുക. ബാക്കിയുള്ള മാവും ഇതുപോലെ പരത്തി തുളയുണ്ടാക്കി നന്നായി ഫ്രൈ ചെയ്തെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വട തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News