ഗാന്ധിയെ രണ്ടാമതും കൊലപ്പെടുത്തുന്ന സംഘപരിവാർ ബോധമാണ് സവർക്കറെ ന്യായീകരിക്കുന്നത്; മുഖ്യമന്ത്രി

ഭരണത്തിലിരിക്കുന്ന പ്രധാനി തന്നെ ചരിത്രത്തെ നിഷേധിച്ചുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തങ്ങൾക്ക് പങ്കില്ലാത്ത ചരിത്രം ആ രീതിയിൽ വേണ്ടെന്ന് ചിലർ ചിന്തിക്കുന്നു. തുടർന്ന്ചരിത്രത്തെ വളച്ചൊടിച്ച് പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി. മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ എഴുതി നല്‍കിയെന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാന്ധിയെ രണ്ടാമതും കൊലപ്പെടുത്തുന്ന സംഘപരിവാർ ബോധമാണ് സവർക്കറെ ന്യായീകരിക്കുന്നത്.വിവിധ ഘട്ടങ്ങളിൽ ജയിലിൽ കഴിഞ്ഞ മഹാത്‌മാഗാന്ധി മാപ്പ് എഴുതിയല്ല പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ മാപ്പ് എഴുതി നൽകിയ പോലെ ദേശിയ സമരത്തിൽ പങ്കെടുത്ത ആരെങ്കിലും മാപ്പ് എഴുതി നൽകിയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു

അതേസമയം ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയെന്ന രാജ്നാഥ് സിങ്ങിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്തെത്തി .മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍.

1911ലും, 1913ലുമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്നും ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത് 1915ലുമെന്ന ചരിത്രമാണ് മാറ്റിയെഴുതാന്‍ ബിജെപി ശ്രമിക്കുന്നത്. ഇന്ത്യ പോല ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ട് . രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ട് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി താന്‍ കാണുന്നില്ലെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയത്. സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു.

മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നായിരുന്നു രാജ് നാഥ് സിംഗ് പറഞ്ഞത്. അതേ സമയം 1911ലും, 1913ലുമാണ് സവര്‍ക്കര്‍ മപ്പെഴുതി നല്‍കിയത്. എന്നാല്‍ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുന്നത് 1915ല്‍ മാത്രമാണ്. വസ്തുത ഇങ്ങനെ എന്നിരിക്കെയാണ് ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here