ഒരു കിടിലന്‍ ചിക്കൻ സ്റ്റൂ ഉണ്ടാക്കിയാലോ…..?

ഒരു കിടിലൻ ചിക്കൻ സ്റ്റൂ ഉണ്ടാക്കിയാലോ…..? ആവശ്യമായ സാധനങ്ങള്‍.

ചിക്കൻ – 1/4 kg

ഉരുളക്കിഴങ്ങ് – 1

ക്യാരറ്റ് – 2

ബീൻസ് – 4

പച്ചമുളക് – 3

സവാള – 1

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – 1 ടിസ്പൂൺ വീതം

തക്കാളി ( ചെറുത് ) – 2

കുരുമുളക് പൊടി – 1 ടേബിൾ ടിസ്പൂൺ

ഗരം മസാല പൊടി – 11/2 ടോസ്പൂൻ

ഗ്രാമ്പു – 3

ഏലക്ക – 2

പട്ട- ഒരു ചെറിയ പീസ്‌

കുരുമുളക് – 1/4 ടേബിൾ ടിസ്പൂൺ

കോൺഫ്ളോർ – 1 ടേബിൾ ടിസ്പൂൺ

വെളിച്ചെണ്ണ – 1 – 11/2 ടേബിൾ ടിസ്പൂൺ

തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്‌

രണ്ടാം പാൽ – 11/2 കപ്പ്‌

മല്ലിയില

പുതിനയില

അണ്ടിപ്പരിപ്പ്, കിസ്മിസ്

നെയ്യ് – 1 ടിസ്പൂൺ

ഉപ്പ്

നാരങ്ങനീര് – 1 ടിസ്പൂൺ

പഞ്ചസര – 1/2 ടിസ്പൂൺ

ഉണ്ടാക്കേണ്ട വിധം; 

ആദ്യം ചിക്കൻ 1 സ്പൂൺ കുരുമുളക് പൊടിയും ഉപ്പുമിട്ട് വേവിക്കുക.കിഴങ്ങ്, ക്യാരറ്റ് വേവിച്ച് കട്ട് ചെയ്ത് വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക ഇടുക. ഇതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ബീൻസ്, തക്കാളി ഇവ ഓരോന്നായി ഇട്ട് വഴറ്റുക.ഇതിലേക്ക് ഇത്തിരി മല്ലിയില ചേർത്ത് വഴറ്റുക. വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക.

കോൺഫ്ളോർ ചേർക്കുക. രണ്ടാം പാൽ ചേർക്കുക. വേവിച്ച് വെച്ചിരിക്കുന്ന പെട്ടറ്റോ ,കാരറ്റ് ചേർക്കാം.തിളച്ച് കഴിയുമ്പോൾ നാരങ്ങനീര്, പഞ്ചസാര ഇവ ചേർക്കുക.തിളച്ച് നല്ലതു പോലെ കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക.ഗരം മസാല പൊടി, ബാക്കിയുള്ള കുരുമുളക് പൊടി ചേർക്കുക. ഒന്ന് ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും കുരുമുളകും കൂടി വറുത്തിടുക. പുതിനയില ചേർത്ത് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here