കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കുന്നു; ഡോ ആർ ബിന്ദു

കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ വാണിജ്യ വത്കരിക്കുന്നുവെന്ന് മന്ത്രി ഡോ ആർ ബിന്ദു. വിദ്യാഭ്യാസ മേഖല അതിതീവ്രമായി കേന്ദ്രം വർഗീയവത്കരിക്കുന്നുവെന്നും അതിനെ ചെറുക്കണമെന്നും എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ കേന്ദ്ര സർക്കാർ എഴുതി ചേർത്തു. ഭണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ആർ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിൽ യുഡിഫ് സർക്കാർ അമിതമായി വിദ്യാഭ്യാസ മേഖലയെയും സ്വകാര്യവത്കരിച്ചു. കേന്ദ്രസർക്കാരിന്റെ എതിർ ദിശയിലാണ് കേരള സർക്കാർ പ്രവർത്തിക്കുന്നതെന്നും അതൊരു ജനകീയ ബദലാലാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News