ഉൾവനങ്ങളിലെ കനത്ത മഴ; നദികളിൽ ഇറങ്ങരുതെന്ന് നിർദേശം

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അപകട സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പുഴകളിൽ ജനങ്ങൾ ഇറങ്ങാൻ പാടില്ലെന്ന് ജില്ലാകളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.
മലയോര മേഖലകളിലെ ഉൾവനങ്ങളിൽ കനത്ത മഴ ഉണ്ടാകുന്നതിനാൽ നദികളിൽ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കണം.

നിരോധനം കർശനമായി നടപ്പാക്കുന്നതിൽ പൊലീസിനോടും ഫയർ ആൻഡ് റസ്ക്യൂ ടീമിനോട് സഹകരിക്കുകയും മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ സഹായിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here