ഡോ. മാത്യൂസ് മാർ സെവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലിത്ത ഇനി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയെ നയിക്കും. എപ്പിസ്‌കോപ്പൽ സുന്നഹദോസ് നിർദേശം അസോസിയേഷൻ പ്രതിനിധി യോഗം അംഗീകരിച്ചു. സ്ഥാനാരോഹണം നാളെ രാവിലെ പരുമല സെമിനാരിയിൽ നടക്കും.

വൈദികരെ സമ്മേളന നഗറിലേക്ക് അസോ.പ്രതിനിധികൾ ചേർന്ന് ആനയിച്ചുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. തുടർന്ന് മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലിത്തമാരുമടങ്ങിയ പ്രതിനിധികൾ യോഗം ചേർന്നു.പിന്നാലെ സുനഹദോസ് നിർദ്ദേശം മലങ്കര അസോസിയേഷൻ അഗീകരിച്ചതോടെ ഡോ മാത്യൂസ് മാർ സെവേറിയോസ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. യോഗത്തിൽ വച്ച് തന്നെ പുതിയ കാതോലിക ബാവയ്ക്ക് സ്ഥാനചിഹ്നങ്ങളും അംശവടിയും കൈമാറി. സഭാ ചരിത്രത്തിൽ ആദ്യമായി വേദി ഇത്തരമൊരു ചടങ്ങിന് സാക്ഷിയായത് പ്രധാന സവിശേഷത ഉണർത്തി.

സഭയുടെ അമരത്തേക്കെത്തിയ മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ്.കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവും. ദൈവശാസ്ത്ര പഠനത്തിൽ പ്രാഗല്ഭ്യവും നേടിയിട്ടുണ്ട്. അതേസമയം, നേരിട്ടും അല്ലാതെയും വിദേശ രാജ്യങ്ങളിലേത് അടക്കം 30 ദദ്രാസനങ്ങളിൽ നിന്നായി 4007 പ്രതിനികൾ, അസോസിയേഷൻ സമ്മേളന നടപടികളുടെ ഭാഗമായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News