സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തൽ. ഇന്ന് വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന്, വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്. കൊല്ലം. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

നാളെ പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ടാ‍യിരിക്കും. കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമർദ്ദത്തിന്റെ പ്രഭാവം മൂലം കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ, തെക്ക്-കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ 16.10.2021വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here