ലഖിംപൂര്‍ കർഷകഹത്യ: മന്ത്രിപുത്രനെ സംഭവസ്ഥലത്ത് എത്തിച്ച്‌ അപകടം പുനരാവിഷ്‌കരിച്ച്‌ പൊലീസ്

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ വാഹനമിടിച്ച്‌ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടം പുനരാവിഷ്‌കരിച്ച്‌ പൊലീസ്. കേസില്‍ അറസ്റ്റിലായ മന്ത്രിപുത്രന്‍ ആശിഷ് മിശ്രയേയും സുഹൃത്തും പ്രതിയുമായ അങ്കിത് ദാസിനേയും സംഭവ സ്ഥലത്തെത്തിച്ചായിരുന്നു പുനരാവിഷ്‌കരണം. പൊലീസ് വാഹനങ്ങളാണ് അപകടം പുനരാവിഷ്‌കരിക്കാന്‍ ഉപയോഗിച്ചത്.

ഒക്‌ടോബര്‍ മൂന്നിന് നടന്ന അപകടത്തില്‍ എഫ്.ഐ.ആറില്‍ പേരുണ്ടായിരുന്നിട്ടും ആശിഷ് മിശ്രയേയും കൂട്ടരേയും അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം ശക്തമാകുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് കടന്നത്.

ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായതിനാല്‍ അന്വേഷണം സ്വാധീനിക്കപ്പെടുമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയിരുന്നു. കേസില്‍ സുപ്രീം കോടതിയിലെ രണ്ട് സിറ്റിംഗ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന പാനല്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News