കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടന്ന കൂട്ടത്തല്ല്; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി സ്കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലേയും പ്ലസ് വൺ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘർഷവുമാണ് വലിയൊരു കൂട്ടത്തല്ലിൽ കലാശിച്ചത്.

വിദ്യാർഥികൾ പരീക്ഷക്കായി സ്കൂളിലെത്തുമ്പോൾ സംഘർഷമുണ്ടാകാനുള്ള സാധ്യത സ്കൂൾ അധികൃതർ മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ സ്കൂളിൽവച്ചൊരു സംഘർഷം ഒഴിവാക്കാനുള്ള ശ്രമവും അവർ നടത്തിയിരുന്നു.

ഇതേത്തുടർന്ന് രണ്ട് സ്കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് സംഘർഷം നിയന്ത്രിച്ചത്. നാട്ടുകാർ വിദ്യാർഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News