കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി കാറില്‍ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി താലൂക്കില്‍ മണിയംകോട് വില്ലേജിലെ പൊന്നടകരയില്‍ കുണ്ടില്‍ വീട്ടില്‍ ഉല്ലാസ് സുരേഷ്(22), ബൈസണ്‍വാലി ചങ്ങനാശേരിക്കട കടവനാപ്പുഴ വീട്ടില്‍ അഭിജിത്ത് അനില്‍ കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ രഘുവിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി പിടികൂടുകയായിരുന്നു. പ്രതികളുടെ കാറും കസ്റ്റഡിയിലെടുത്തു. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News