‘സ്റ്റാര്‍’; ആദ്യ വീഡിയോ ഗാനം നാളെ മോഹന്‍ലാല്‍ റിലീസ് ചെയ്യും

ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാർ’. തീയേറ്റർ തുറന്നാൽ ആദ്യ ചിത്രമായി ചിത്രം തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം കേരളത്തിൽ 29ന് റിലീസ് ചെയ്യും . ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നാളെ വൈകുന്നേരം ഏഴ് മണിക്ക് മോഹൻലാൽ റിലീസ് ചെയ്യും.

‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമയുടെ രചന നവാഗതനായ സുവിൻ എസ് സോമശേഖരൻറേതാണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫർ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News