വിദ്യാഭ്യാസരംഗത്തിന്റെ മാറ്റത്തിന് നായകത്വം വഹിച്ച മഹത്തായ സംഘടനയാണ് എകെപിസിടിഎ- മന്ത്രി ഡോ ആർ ബിന്ദു

പൊതുസമൂഹത്തെയും അധ്യാപകരേയും ഒരുമിച്ചു നിർത്തി വിദ്യാഭ്യാസരംഗത്തിന്റെ മാറ്റത്തിന് നായകത്വം വഹിച്ച മഹത്തായ സംഘടനയാണ് എകെപിസിടിഎ എന്ന് മന്ത്രി ഡോ. ആർ ബിന്ദു. ദീർഘകാലം പ്രവർത്തിച്ചിട്ടുള്ളതിനാൽ അതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞാൻ ദീർഘകാലം പ്രവർത്തിച്ച, അതിൽ അങ്ങേയറ്റം അഭിമാനിക്കുന്ന, മഹാപ്രസ്ഥാനമാണ് എകെപിസിടിഎ. പൊതുസമൂഹത്തെയും അധ്യാപകരേയും ഒരുമിച്ചു നിർത്തി വിദ്യാഭ്യാസരംഗത്തിന്റെ മാറ്റത്തിന് നായകത്വം വഹിച്ച മഹത്തായ സംഘടന.
ഏറ്റവും പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ സംസ്ഥാനസമ്മേളനത്തിൽ ഇന്ന് സംസാരിച്ചപ്പോൾ സംഘടനയുടെ സമരപോരാട്ടങ്ങളുടെ ദീർഘചരിത്രവും, കാലം ആവശ്യപ്പെടുന്ന പുതിയ പോർമുഖങ്ങളെയും പരാമർശിച്ചു.
സേവന-വേതന വ്യവസ്ഥകൾക്ക് വേണ്ടിയുള്ള സമരത്തോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടൽ നടത്തിയതാണ് സംഘടനയുടെ വളർച്ചയ്ക്കും സ്വാധീനത്തിനും പിന്നിൽ. സ്വന്തം നേട്ടങ്ങൾ മറന്ന് സമൂഹത്തിനു വേണ്ടി സ്വയം സമർപ്പിച്ച നേതാക്കളാണ് നമ്മുടെ പ്രധാന പ്രചോദനം.
ഉന്നതവിദ്യാഭ്യാസരംഗത്ത് എൽഡിഎഫ് സർക്കാർ തുടക്കമിടുന്ന സമഗ്രമായ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം. വരാനിരിക്കുന്ന മാറ്റങ്ങളിൽ മുൻനിരയിൽ നിന്ന്‌ പ്രവർത്തിക്കേണ്ടവരെന്ന ഉത്തരവാദിത്തബോധം സംഘടനയുടെ കർമ്മവീര്യം ഉയർത്തുമെന്ന പ്രതീക്ഷയും സമ്മേളനത്തിൽ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News