വൈവിധ്യമാർന്ന വിഷയങ്ങളിലെ യൂട്യൂബ് വീഡിയോ ശേഖരവുമായി കേരള സര്‍വകലാശാല

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ വീഡിയോ ശേഖരവുമായി കേരള സര്‍വകലാശാല. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ വൈവിധ്യമാർന്ന വിഷയങ്ങളിലെ വീഡിയോകളുടെ യൂട്യൂബ് ശേഖരമാണ് ‘കെ യു പാഠശാല’ എന്ന യുട്യൂബ് ലിങ്ക്.

അറുന്നൂറിലധികം വീഡിയോകൾ ഇപ്പോൾ തന്നെ ചാനാലില്‍ ലഭ്യമാണ്. യുട്യൂബിന്‍റെ ഉദ്‌ഘാടനം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിച്ചു. സര്‍വകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻപിളള പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. പി.പി. അജയകുമാർ, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ ,ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News