യൂജിൻ ഈപ്പന്റെ ‘ദ ലാസ്റ്റ് ഫ്ലൈറ്റ് ടു മാർസ്’ ഒക്ടോബർ 17-ന് പ്രകാശനം ചെയ്യും

വിദ്യാർത്ഥിയായ യൂജിൻ ഈപ്പൻ എബ്രഹാമിന്‍റെ ദ ലാസ്റ്റ് ഫ്ലൈറ്റ് ടു മാർസ് എന്ന പുസ്തകം ഒക്ടോബർ 17 ഞായറാ‍ഴ്ച പ്രകാശനം ചെയ്യും. 14 ഇംഗ്ലീഷ് ചെറുകഥകളുടെ സമാഹാരമാണ് പുസ്തകം. ഭൂമിയിലെ ജീവിതം ദുസ്സഹമായപ്പോൾ മനുഷ്യർ ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നതാണ് ദ ലാസ്റ്റ് ഫ്ലൈറ്റ് ടു മാർസ് എന്ന ടൈറ്റിൽ കഥയുടെ പ്രമേയം. പരിസ്ഥിതി സ്നേഹം, ജന്തുക്കളോടും ജീവജാലങ്ങളോടുമുള്ള ഇഷ്ടം, ഗ്രാമീണ കുടുംബാന്തരീക്ഷം എന്നിവയാണ് മറ്റു കഥകളിലെ പ്രമേയം.

വളർത്തുമൃഗങ്ങളാണ് മിക്ക കഥയിലെയും കഥാപാത്രങ്ങൾ. മാരാമൺ റിട്രീറ്റ് സെൻ്ററിൽ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പുസ്തകം പ്രകാശനം ചെയ്യും. ബിഷപ്പ് ഡോ. ഗീവറുഗീസ് മാർകുറീലോസ് ആദ്യപ്രതി സ്വീകരിക്കും. യൂജിൻ പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ എ‍ഴുതിയ കഥകളാണ് ഇപ്പോൾ പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. മാധ്യമപ്രവർത്തകനും എ‍ഴുത്തുകാരനുമായ എബ്രഹാം മാത്യുവിന്‍റെ മകനായ യൂജിൻ ഈപ്പൻ എബ്രഹാം വിദേശത്ത് എഞ്ചിനീയറിംഗിൽ ഉപരിപഠനം നടത്താൻ ഒരുങ്ങുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here