കടയ്ക്കലിൽ ബിജെപി ആക്രമണം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

കടയ്ക്കല്‍ എസ്.എച്ച്. എം എഞ്ചിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമല്‍, ഏരിയാ സെക്രട്ടറി സഹല്‍, ഏരിയാ പ്രസിഡന്റ് കാര്‍ത്തിക്, ഏരിയാ കമ്മിറ്റി അംഗം സഫര്‍ എന്നിവരെയാണ് ആര്‍.എസ്.എസ്-ബി.ജെ.പി അക്രമിസംഘം ആക്രമിച്ചത്.

ഇവര്‍ കോളേജിലേക്ക് പ്രവേശിക്കുമ്പോള്‍, കോളേജിനുള്ളില്‍ കോളേജ് സെക്യൂരിറ്റി സജിലാലിന്റെ നേതൃത്വത്തില്‍ ആയുധ പൂജ നടത്തുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് സെക്യൂരിറ്റി സജിലാലിനോട് ചോദിക്കുന്നതിനിടയില്‍ പുറത്തുനിന്നും രണ്ട് വാഹനങ്ങളില്‍ എത്തിയ വിപിന്‍, വിനോദ്, രതിരാജന്‍, അജിത്ത്, ഷാരോണ്‍, സജി, കുയില്‍ എന്ന് വിളിക്കുന്ന ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വന്ന വാഹനങ്ങള്‍ കോളേജ് കവാടത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു.

ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി സഹല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അമല്‍ തുടങ്ങിയവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിനുള്ളില്‍ കാണാതായ രണ്ട് അക്രമികള്‍ക്കായി വന്‍ പൊലീസ് സംഘം എസ്.എച്ച്.എം. കോളേജ് ക്യാമ്പസില്‍ തിരച്ചില്‍ നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News