കേരള സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് എല്ലാസഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരള സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് എല്ലാസഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ശിലാസ്ഥാപനവും ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അടക്കം നല്‍കാന്‍ തയ്യാറാണെന്നും പഠനഗവേഷണങ്ങളുടെ ഫലം നേരിട്ട് ജനങ്ങളില്‍ എത്തിക്കാന്‍ കേരള സര്‍വ്വകലാശാല മുന്‍കൈ എടുക്കണമെന്നും, ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ക്യാംപസില്‍ താമസിക്കുന്ന ചെയ്യുന്ന സാഹചര്യം ഉണ്ടാകണം. അടിസ്ഥാനസൗകര്യവികസനത്തില്‍ സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

4.5 കോടി രൂപയാണ് പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ഉത്ഘാടനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു. അത്യാധുനിക സ്റ്റുഡിയോ ഫ്‌ളോറും നൂതനങ്ങളായ ക്യാമറകളും എഡിറ്റിംഗ് സംവിധാനങ്ങളും തിയേറ്ററും പുതിയമന്ദിരത്തില്‍ സജ്ജീകരിക്കുന്നുണ്ട്.

വലിയ രണ്ട് ലൈബ്രറികളും വിശാലമായ കോണ്‍ഫറന്‍സ് ഹാളും ഇതോടൊപ്പം ഉണ്ടാകും.കെ.എന്‍.ബാലഗോപാലിന്റെ എം.പി. ഫണ്ട് ഉപയോഗിച്ചാണ് മന്ദിരനിര്‍മ്മാണം നിര്‍വഹിച്ചത്. സവകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി.മഹാദേവന്‍പിളള യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. പി.പി.അജയകുമാര്‍ , സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാന്‍, ഡോ.എസ്.നസീബ്, .റിയാസ് വഹാബ്, സ്‌കൂള്‍ ഡയറക്ടര്‍ ഡോ. എം. എസ്. അനില്‍കുമാര്‍, ഗവേഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. കൃഷ്ണദാസ്, രജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News