കഞ്ചാവ് കച്ചവടം നടത്തി വന്ന ക്ഷേത്രപൂജാരി അറസ്റ്റിൽ

വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 1 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിവന്ന പിരപ്പൻകോട് പുത്തൻ മഠത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്തു.

ക്ഷേത്ര പൂജാരിയായ പ്രതി വൻതോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ അറിവായി. വെമ്പായം, വെഞ്ഞാറമൂട്, പോത്തൻകോട് ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് .

കഞ്ചാവ് വിൽപ്പന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നു. കൂടുതൽ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News