ദേശീയ വിദ്യാഭ്യാസത്തിലെ വൈകല്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി എകെപിടിസിഎ

ദേശീയ വിദ്യാഭ്യാസത്തിലെ വൈകല്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി എയ്ഡഡ് കോളജ് അധ്യാപകരുടെ സംഘടനയായ എകെപിടിസിഎ രംഗത്ത്. ഉന്നത വിഭ്യാസത്തെ തകര്‍ക്കുന്ന നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും എകെപിസിടിഎ. ഉന്നതവിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി അഗജഇഠഅ അണി ചേരുമെന്നും കേരളത്തിലെ ജ്ഞാന സമൂഹ സൃഷ്ടിക്കായി ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂല പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ ആണ് എയ്ഡഡ് കോളേജ് അധ്യാപകരുടെ കേരളത്തിലെ ഏറ്റവും വലിയ സംഘടനയായ എകെപിസിടിഎയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന 63 സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഉന്നത വിഭ്യാസത്തെ തകര്‍ക്കുന്ന നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും എകെപിസിടിഎ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിലെ ജ്ഞാന സമൂഹ സൃഷ്ടിക്കായി ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.കേരളത്തിലെ കോളേജ് അധ്യാപകര്‍ നേരിടുന്ന സര്‍വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍, സ്പാര്‍ക്കിലെ  പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുവാന്‍ ഉടനടി യോഗം ചേരുമെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത ഉന്നത വിദ്യാഭാസ മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു ഉറപ്പ് നല്‍കി. അധ്യാപകരുടെ അധിക ജോലി ബാധ്യതയുമായി ബന്ധപ്പെട്ട്ഏപ്രില്‍ ഒന്നിന്റെ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുവാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി പാല സെന്റ് തോമസ് കോളേജിലെ അധ്യാപകന്‍ ജോജി അലക്‌സിനെയും ജനറല്‍ സെക്രട്ടറിയായി മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജിലെ അധ്യാപകന്‍ പി പദ്മനാഭനെയും വീണ്ടും തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭാസ മേഖലയുടെ സര്‍വ്വതോന്‍മുഖമായ ഉന്നമനത്തിന് സംഘടന പ്രതിജ്ഞബന്ധമാണെന്ന് ജനറല്‍ സെക്രട്ടറി പി.പദ്മനാഭന്‍ കൈരളി ന്യൂസിനോട് പറഞ്ഞു

പ്രിന്‍സിപ്പളുമാര്‍ക്ക് ഡ്രോയിംഗ് ഡിസ്ബര്‍സിംഗ് ഓഫീസര്‍ പദവി , കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ഷിപ്പ്, അധ്യാപകരുടെ പ്രമോഷന്‍ തുടങ്ങി ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ അഗജഇഠഅ യുടെ പ്രവര്‍ത്തന മികവ് കൊണ്ട് നേടിയെടുക്കാന്‍ സാധിച്ചു എന്ന അഭിമാനകരമായ സാഹചര്യത്തിലാണ് സമ്മേളനം ചേര്‍ന്നത്.

വൈസ് പ്രസിഡന്റുമാരായി ഡോ. സിഎല്‍ ജോഷി, ഡോ. വി നിഷ എന്നീവരെയും, സംസ്ഥാന സെക്രട്ടറിമാരായി എ നിഷാന്ത്, പി. ഹരിദാസ്, ഡോ. വിപി മാര്‍ക്കോസ് , ഡോ. ടിആര്‍ മനോജ് എന്നീവരേയും , ട്രഷററായി ഡോ. കെ ആര്‍ കവിതയേയും സമ്മേളനം ഐക്യകണ്ഠനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉത്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News