മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

കണ്ണൂര്‍ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. വിശ്വസികളുടെയും ക്ഷേത്രം ജീവനക്കാരുടെയും ഏറെ നാളായുള്ള ആഗ്രഹമാണ് സഫലമായത്. ജനകീയ കമ്മറ്റി എന്ന പേരില്‍ ചില സ്വകാര്യ വ്യക്തികളുടെ കൈകളിലായിരുന്നു ഇതുവരെ ക്ഷേത്ര ഭരണം.

2007 ല്‍ ക്ഷേത്ര നടത്തിപ്പിനെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ് കടന്നത്. ഇതിനെതിരെ ക്ഷേത്ര സമിതി നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല.ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.

ജീവനക്കാരുടെയും വിശ്വസികളുടെയും അഭിലാഷം അനുസരിച്ച് സുതാര്യമായ രീതിയില്‍ ക്ഷേത്ര ഭരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി ചുമതലയേറ്റ എക്‌സിക്റ്റീവ് ഓഫീസര്‍ പി ശ്രീകുമാര്‍ പറഞ്ഞു. ജീവനക്കാരും വിശ്വാസികളും ആഗ്രഹിച്ച കാര്യമാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടിയെന്ന് മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പറഞ്ഞു.

സ്വകാര്യ വ്യക്തികളുടെ കയ്യില്‍ നിന്നും ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്തില്‍ പ്രദേശ വാസികളും വിശ്വാസികളും സന്തോഷത്തിലാണ്. പത്ത് വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News