കഥകളിക്കൊപ്പം കഥകളി ശില്‍പ നിര്‍മാണവും; രാമകൃഷ്ണന്റെ കരവിരുതിലൊരുങ്ങിയത് 5000ത്തിലേറെ ശില്‍പങ്ങള്‍

മൂന്ന് പതിറ്റാണ്ടായി കഥകളിക്കൊപ്പം കഥകളി ശില്‍പ നിര്‍മാണവും ഒരുമിച്ച് കൊണ്ടു പോവുകയാണ് ഒറ്റപ്പാലത്തെ കലാമണ്ഡലം മാടമ്പത്ത് രാമകൃഷ്ണന്‍. 5000ത്തിലേറെ കഥകളി ശില്‍പങ്ങളാണ് ഇതുവരെ രാമകൃഷ്ണന്റെ കരവിരുതിലൊരുങ്ങിയത്.

കൊവിഡ് കാലത്ത് കളിയരങ്ങ് ഒഴിഞ്ഞപ്പോള്‍ ഈ കലാകാരന് ജീവിതമാര്‍ഗ്ഗം കൂടിയായി ശില്‍പ നിര്‍മാണം. ആയിരക്കണക്കിന് വേദികളില്‍ പച്ച വേഷം കെട്ടിയാടിയിട്ടുണ്ട് കലാ മണ്ഡലം രാമകൃഷ്ണന്‍. കഥകളിയെ ജീവിതത്തോട് എത്ര ചേര്‍ത്ത് പിടിക്കുന്നോ അത്രമേലിഷ്ടത്തോടെയാണ് കഥകളി ശില്‍പ നിര്‍മാണവും മുന്നോട്ട് കൊണ്ടു പോവുന്നത്.

കൊവിഡ് കാലത്ത് അരങ്ങുകളില്ലാതായതോടെ ശില്‍പ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിമന്റ്, മരം, വെങ്കലം തുടങ്ങിയവ ഉപയോഗിച്ചാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്.

കോട്ടക്കലില്‍ കഥകളി അഭ്യസിക്കുന്ന കാലത്ത് ഇരുപതാം വയസില്‍ തുടങ്ങിയതാണ് കഥകളി ശില്‍പ്പ നിര്‍മ്മാണം. കഥകളി വേഷങ്ങള്‍ക്കു പുറമെ ആവശ്യക്കാര്‍ക്ക് മറ്റു ശില്‍പ്പങ്ങളും നിര്‍മ്മിച്ചു നല്‍കാറുണ്ട്. പുതു തലമുറയെ കഥകളി അഭ്യസിപ്പിക്കുന്ന രാമകൃഷ്ണന്‍ കഥകളിസംഗീതത്തിലും സജീവ സാന്നിധ്യമാണ്. കഥകളി അസ്വാദന കളരിയും നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News