നഗരസഭയുടെ അനാസ്ഥ; കലാഭവന്‍ മണി സ്മാരക പാര്‍ക്ക് കാട്കയറി നശിക്കുന്നു

ചാലക്കുടി നഗരസഭയുടെ അനാസ്ഥ മൂലം കാട്കയറി നശിക്കുന്നത് നാല് കോടി രൂപ. കലാഭവന്‍ മണി സ്മാരക പാര്‍ക്കാണ് നഗരസഭ രണ്ടാം ഘട്ട വികസനം നടത്താത്തതിനാല്‍ കാട്കയറി നശിച്ചത്. ചാലക്കുടിക്കാര്‍ക്ക് ഇന്നും മരിക്കാത്ത ഓര്‍മ്മയാണ് കലാഭവന്‍ മണി.

എന്നാല്‍ ചാലക്കുടിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച സ്മാരകം കാട്കയറി നശിക്കുന്നത്. മണിച്ചേട്ടന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതിന് നിര്‍മിച്ച കലാഭവന്‍ മണി സ്മാരക പാര്‍ക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം നഗരസഭയുടെ അനാസ്ഥ മൂലം നശിച്ചിരിക്കുകയാണ്.

പുതിയ നഗരസഭ ഭരണ സമിതി അധികാരത്തിലേറി ആറ് മാസമായിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തുക അനുവദിക്കുനതിനായി വിനോദസഞ്ചാരവകുപ്പിനെ സമീപിച്ചിട്ടില്ല. കലാഭവന്‍ മണിയെന്ന കലാകാരനെ നെഞ്ചോട് ചേര്‍ത്ത ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് പാര്‍ക്കിനെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ വള്ളി പടര്‍പ്പുകളാല്‍ വരിഞ്ഞ് മുറുക്കപ്പെട്ട് നഗരസഭയുടെ കനിവിനായി കാത്തിരിക്കുകയാണ് ചാലക്കുടിയുടെ സ്വന്തം മണിച്ചേട്ടന്റെ സ്മാരകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News