നെയ്യാറ്റിന്‍കരയില്‍ വ്യാജ കള്ള് പിടികൂടി; പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപ്പുറത്ത് വ്യാജ കള്ള് പിടികൂടി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന കള്ളാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴയ കടയില്‍ നടത്തിയ പരിശോധനയിലാണ് 250 ലിറ്ററില്‍ അധികം വരുന്ന കള്ള് പിടിച്ചെടുത്തത്.

നെയ്യാറ്റിന്‍കര പഴയഉച്ചക്കട പാവറയില്‍ ഒരു വര്‍ഷമായി തമിഴ്നാട് സ്വദിശിയായ കുമാര്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു വ്യാജ കള്ള് കണ്ടെത്തിയത്. പനയില്‍ നിന്നെടുക്കുന്ന അക്കാനി എന്ന വ്യാജേനെയാണ് വിപണനം. പൊതുനിരത്തുകളില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് പതിവ്.

എന്നാല്‍ പൂര്‍ണമായും രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മാാണം . ഇവ പതിവായി കഴിക്കുന്ന ഒരാള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് എക്‌സൈസ് സംഘം പറയുന്നു.

നെയ്യാറ്റിന്‍കര എക്‌സൈസ് സി ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധയിലാണ് വ്യാജ കള്ള് പിടിച്ചെടുത്തത്. പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here