രാജി ഭീഷണി മുഴക്കിയ സിദ്ദുവിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി ഹൈക്കമാന്‍ഡ്; പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്. പഞ്ചാബ് കോണ്‍ഗ്രസിനെ കുറിച്ചുള്ള ആശങ്ക ഹൈക്കമാന്‍ഡിനെ അറിയിച്ചതായി നവ്‌ജ്യോത് സിംഗ് സിദ്ദു കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

രാജി ഭീഷണി മുഴക്കിയ സിദ്ദുവിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കിയാണ് ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചത്. സിദ്ദുവിന്റെ രാജി സ്വീകരിക്കില്ല എന്നറിയിച്ച ഹൈക്കമാന്‍ഡ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനും നിര്‍ദ്ദേശിച്ചു. പഞ്ചാബിന്റെ ചുമതല ഉള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു.

പാര്‍ട്ടിയിലും മന്ത്രിസഭയിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പിസിസി അധ്യക്ഷനായ തന്നെ പരിഗണിക്കുന്നില്ല എന്ന പരാതി ആണ് സിദ്ദുവിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ചരണ്‍ ജീത്ത് സിംഗ് ചെന്നി മന്‍പ്രീത് സിംഗ് ബാദലുമായി കൂടിയാലോചനകള്‍ നടത്തുന്നതിലും സിദ്ദുവിന് അതൃപ്തി ഉണ്ട്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇത്തരം സംഘടനാ പ്രശ്‌നങ്ങള്‍ എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ദു പറഞ്ഞു.

അതേസമയം നിര്‍ണായക കൂടിക്കാഴ്ച ദില്ലിയില്‍ നടക്കുമ്പോള്‍ ചന്നി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി വിട്ട ക്യാപ്റ്റനുമായി ചന്നി കൂടിക്കാഴ്ച നടത്തിയത് സിദ്ദു അനുകൂല പക്ഷത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News