
ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും ജീവന്‍ നഷ്ടമായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു ഏറ്റുമൊടുവിലായി ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടി നല്‍കിയിട്ടുണ്ട്. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ജമ്മു-രജൗരി ദേശീപാത സൈന്യം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. നാല് ദിവസത്തിനിടെ അഞ്ച് സൈനികരാണ് ഈ മേഖലയില്‍ വീരമൃത്യുവടഞ്ഞത്.
ഒക്ടോബര്‍ 10 ന് നടന്ന ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here