മനോധൈര്യം കൈമുതലാക്കി ചടുലമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച സാരംഗിനെയും അതുലിനെയും അഭിനന്ദിക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ്

25 അടി ഉയരത്തിൽ നിന്ന് തല ചുറ്റി വീണ യുവാവിനെ കൈകളിൽ താങ്ങി രക്ഷപ്പെടുത്തിയ സാരംഗിനും അതുലിനും അഭിനന്ദനമറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തൊഴിൽ ചെയ്യുന്നതിനിടയിൽ വീടിന്റെ മുകളിൽ നിന്ന് 25 അടി താഴ്ച്ചയിലേക്ക് വീണ വെൽഡിങ് തൊഴിലാളി തോട്ടട കുന്നത്ത് ഹൗസിൽ ശരത്തിനെയാണ് പിണറായി അമരിയിൽ പറമ്പത്ത് സാരംഗും, പാണ്ട്യാല പറമ്പ് വീട്ടിൽ പി. പി അതുലും നിലത്തു വീഴാതെ രക്ഷപ്പെടുത്തിയത്. വാർത്ത പുറത്തറിഞ്ഞതോടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

25 അടി ഉയരത്തിൽ നിന്ന് തല ചുറ്റി വീണു പോയ ശരത്തിനെ കൈകളിൽ താങ്ങി ജീവൻ രക്ഷിച്ച സാരംഗിനും അതുലിനും ബിഗ് സല്യൂട്ട്.
തൊഴിൽ ചെയ്യുന്നതിനിടയിൽ വീടിന്റെ മുകളിൽ നിന്ന് 25 അടി താഴ്ച്ചയിലേക്ക് വീണ വെൽഡിങ് തൊഴിലാളി തോട്ടട കുന്നത്ത് ഹൗസിൽ ശരത്തിനെയാണ് പിണറായി അമരിയിൽ പറമ്പത്ത് സാരംഗും, പാണ്ട്യാല പറമ്പ് വീട്ടിൽ പി.പി .അതുലും നിലത്തു വീഴാതെ രക്ഷപ്പെടുത്തിയത്.
മനോധൈര്യം കൈമുതലാക്കി ചടുലമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച സാരംഗിനെയും അതുലിനെയും കാണാനും അഭിനന്ദിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here