ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി വാഴിച്ചു

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്   പുതിയ പരമാധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇനി ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്ന പേരിൽ അറിയപ്പെടും. സ്ഥാനാരോഹണ ചടങ്ങുകൾ പരുമല പളളിയിൽ  നടന്നു.

22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒൻപതാമത് കാതോലിക്ക ബാവയായും  ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ഇനി അറിയപ്പെടും. പരുമല പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളോടെയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. വിശ്വാസ പ്രഖ്യാപനത്തിനിടെ ആയിരുന്നു ഡോ.മാത്യൂസ്‌ മാർ സെവേറിയോസിൻ്റെ പുതിയ നാമകരണം

സഭയുടെ സീനിയർ മെത്രാപൊലിത്ത തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപൊലിത്തയുടെ മുഖ്യ കാർമികത്വത്തിലാമിരുന്നു ചടങ്ങുകൾ.

ക്രൈസ്തവ സഭകൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന് മലങ്കരസഭ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ഐക്യം ലയനമല്ലെന്നും പുതിയ  കാതോലിക്കാ ബാവ പറഞ്ഞു.

ചടങ്ങുകൾക്ക് ശേഷം  പളളിയങ്കണത്തിൽ അനുമോദന യോഗം ചേർന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി,    സഹോദരീസഭകളുടെ വിവിധ പ്രതിനിധികൾ തുടങ്ങിയവർ   ആശംസകളർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News