ജാതക ദോഷം മാറ്റാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

മലപ്പുറം വണ്ടൂരിൽ ജാതകദോഷം മാറ്റാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കൊല്ലം പുനലൂരിൽ നിന്നാണ് പ്രതി നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.

വയനാട് ലക്കിടി സ്വദേശിയാണ് പ്രതി കൂപ്പിലിക്കാട്ടിൽ രമേശ്. പ്രത്യേക പൂജകൾ നടത്തി സ്വർണനിധി എടുത്ത് നൽകുമെന്നും ചൊവ്വാദോഷം മാറ്റുമെന്നും പത്ര പരസ്യം നൽകിയാണ് ആളുകളെ വലയിലാക്കിയത്. വണ്ടൂർ സ്വദേശിയിൽ നിന്ന് ജാതകദോഷം മാറ്റി വിവാഹം നടത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പതിനൊന്നായിരം രൂപ തട്ടിയെടുത്തു.

കഴിഞ്ഞ ജനുവരി 26-നാണ് പരാതി നൽകിയതെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. പലയിടങ്ങളിൽ പല പേരുകളിൽ വിവാഹം കഴിച്ചും അല്ലാതെയും ഒളിവിൽക്കഴിയുകയായിരുന്നു. വയനാട് സ്വദേശിനിയുടെ വീട്ടിൽ നിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അത് പുറത്തെടുക്കുന്നതിനുള്ള പൂജാചെലവുകളിലേക്കെന്ന് പറഞ്ഞ് അഞ്ചുപവന്റെ സ്വർണം കവർന്നിരുന്നു.

മീനങ്ങാടിയിലെ മറ്റൊരു യുവതിയിൽ നിന്ന് എട്ടുപവൻ സ്വർണവും കൈക്കലാക്കി. വീടുംപരിസവും ആഴത്തിൽക്കുഴിച്ച് താമസയോഗ്യമല്ലാതാക്കിയെന്നും പരാതിയുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾ. പുനലൂരിൽ ഹോട്ടലിൽ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെ തട്ടിപ്പുപൂജകളും നടത്തിയിരുന്നതായി പൊലിസ് പറഞ്ഞു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News