രാഹുല്‍ ദ്രാവിഡിനെ താല്‍ക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ

ഇന്ത്യൻ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ താൽക്കാലിക പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. താരത്തിന്റെ അഭിപ്രായം ബിസിസിഐ തേടും. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് പുതിയ പരിശീലകനു വേണ്ടി തിരക്കിട്ട ചർച്ചകൾ ബിസിസിഐ ആരംഭിച്ചത്.

നേരത്തെ ടീമിന്റെ മുഖ്യ പരിശീലകനാവാനുള്ള ഓഫറുമായി ബിസിസിഐ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും താരം നിരസിച്ചതായി വാർത്തകളുണ്ടായിരുന്നു. ടി20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലാൻഡിനെതിരെ പരമ്പരയുണ്ട്. ഈ പരമ്പരയിൽ താൽക്കാലിക പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. പുതിയ പരിശീലകനെ നിയമിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനോട് താത്ക്കാലിക ചുമതലയേൽക്കാൻ ബിസിസിഐ ആവശ്യപ്പെടാനൊരുങ്ങുന്നത്.

48 കാരനായ ദ്രാവിഡിന് നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയോടപ്പം ഇന്ത്യൻ അണ്ടർ -19, ഇന്ത്യൻ എ ടീമിന്റെ ചുമതലയുമുണ്ട്. വിദേശ പരിശീലകരെ നിയമിക്കാൻ ബിസിസിഐക്ക് പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരനെ തന്നെ പരിശീലകനായി മതിയെന്നാണ് ബോർഡിൻറെ ഇപ്പോഴത്തെ നിലപാട്. ടീമിന്റെ മുൻ പരിശീലകനായിരുന്ന അനിൽ കുംബ്ലെയെ ബിസിസിഐ സമീപിച്ചിരുന്നു. എന്നാൽ കുംബ്ലെ പരിശീലകനായി തിരിച്ചുവരാനില്ലെന്ന് ബോർഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News