പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു

പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച മു​ത​ലാണ് അടച്ചിടുന്നത്. ഒക്ടോബർ 16 മുതൽ 29 വരെ അടച്ചിടുമെന്ന് എയർപോർട്ട് ഒഫിഷ്യൽ ട്വിറ്റർ ഹാൻഡിലൂടെ അറിയിച്ചു.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് (ഐ​.എ​.എ​ഫ്) റ​ൺ​വേ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​ത്.

ഏപ്രിലിൽ നടത്താൻ തീരുമാനിച്ച നിർമാണ പ്രവൃത്തികൾ നീണ്ടുപോകുകയായിരുന്നുവെന്നും ഈ മാസം പ്രവൃത്തികൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News