കാട്ടാനക്കൂട്ടങ്ങളെ കണ്ട് വീട്ടിൽ തിരിച്ചെത്താനാവുന്ന സുന്ദരയാത്ര; അതാണ് മലക്കപ്പാറയുടെ ആകർഷണം- മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദസഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് മന്ത്രി ഡോ. ആർ ബിന്ദു. ഒരൊറ്റ ഒഴിവുദിനം മാത്രം കയ്യിൽക്കിട്ടുന്നവർക്ക് കാനനപാതയുടെ ഭംഗി നുകർന്ന് തമിഴ്നാടതിർത്തി വരെ പോയി, ചാലക്കുടിപ്പുഴയുടെ വശ്യതയറിഞ്ഞ്, കാട്ടാനക്കൂട്ടങ്ങളെ കണ്ട് വീട്ടിൽ തിരിച്ചെത്താനാവുന്ന സുന്ദരയാത്രയാണിതെന്നും മലക്കാപ്പറയുടെ ആകർഷണം അതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

മലക്കപ്പാറ തൃശൂരുകാരുടെ പ്രിയപ്പെട്ട സഞ്ചാരഭൂമിയാണ്. ഒരൊറ്റ ഒഴിവുദിനം മാത്രം കയ്യിൽക്കിട്ടുന്നവർക്ക് കാനനപാതയുടെ ഭംഗി നുകർന്ന് തമിഴ്നാടതിർത്തി വരെ പോയി, ചാലക്കുടിപ്പുഴയുടെ വശ്യതയറിഞ്ഞ്, കാട്ടാനക്കൂട്ടങ്ങളെ കണ്ട് വീട്ടിൽ തിരിച്ചെത്താനാവുന്ന സുന്ദരയാത്ര. അതാണ് മലക്കപ്പാറയുടെ ആകർഷണം.
ഇരിങ്ങാലക്കുട കെഎസ്ആർടിസി സ്റ്റാൻഡിലെത്തിക്കോളൂ. ഒഴിവുദിനങ്ങളിൽ ആ യാത്രയ്ക്കവിടെ ഇന്നുമുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദസഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നിർവഹിച്ചു.
ഇരിങ്ങാലക്കുട കെഎസ്ആർടിസി കേന്ദ്രത്തെ കൂടുതൽ ജനപ്രിയകരമാക്കാൻ കൂടുതൽ കാര്യങ്ങളും വരികയാണവിടെ. ഷോപ്പിംങ്ങ് സെന്ററുകൾ, പെട്രോൾ പമ്പുകൾ എന്നിവയെല്ലാം ആരംഭിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്.
കോവിഡ് പ്രതിസന്ധിയിൽ നിലച്ച ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ നിന്നുള്ള തിരുവനന്തപുരം, കോട്ടയം സർവ്വീസുകൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. നവംബർ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളും തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News